-1400x1018.webp)
ഹൈഫൈ എറണാകുളം (HiFi Ernakulam)
Date Published
സാങ്കേതിക സൗകര്യങ്ങളിലേക്കുള്ള അസമത്വം വിദ്യാഭ്യാസ രംഗത്തെ വലിയ വ്യത്യാസങ്ങൾക്ക് കാരണമാകുന്ന ഒരു നിർണായക ഘടകമാണെന്ന തിരിച്ചറിവിലാണ് ഹൈഫൈ എറണാകുളം പോലൊരു പദ്ധതി രൂപംകൊള്ളുന്നത്.പ്രത്യേകിച്ച്, സ്വകാര്യ സ്കൂളുകളെ അപേക്ഷിച്ച് സർക്കാർ സ്കൂളുകൾ സാങ്കേതികമായി പിന്നാക്കം നിൽക്കുന്ന സാഹചര്യത്തിൽ ഈ ‘ഡിജിറ്റൽ ഡിവൈഡ്’ കുട്ടികളുടെ പഠനാവസരങ്ങളെ നേരിട്ട് ബാധിക്കുന്നു എന്ന് നാം മനസ്സിലാക്കുകയും അതിനെ തൃണവൽക്കരിക്കുവാനും മറികടക്കുന്നതിനുമാണ് ഹൈഫൈ എറണാകുളം പദ്ധതി ആവിഷ്കരിച്ചത്.
സ്കൂളുകളിൽ സ്മാർട്ട് ക്ലാസ്‌റൂമുകൾ സജ്ജമാക്കുന്നതിനായി ലാപ്‌ടോപ്പുകൾ, പ്രൊജക്ടറുകൾ, സ്പീക്കറുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.പദ്ധതി 37 സ്കൂളുകളെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്.നിലവിലെ കണക്കുപ്രകാരം ഏകദേശം 19,000 വിദ്യാർത്ഥികൾക്ക് ഇതിലൂടെ പ്രയോജനം ലഭിച്ചിട്ടുണ്ട്.ഇതുവരെ ഏകദേശം 280ൽ പരം ലാപ്‌ടോപ്പുകളും, അനുബന്ധ സാമഗ്രികളോടുകൂടി 80ഓളം പ്രൊജക്ടറുകളും, ഏകദേശം 60 സ്പീക്കറുകളും വിതരണം ചെയ്തു.ഇതിന് വേണ്ടി മൊത്തം 1.5 കോടി രൂപയുടെ നിക്ഷേപമാണ് ആകെ നടത്തിയിരിക്കുന്നത്.
കേവലം കുറഞ്ഞ കാലയളവിൽ ചെറിയ ചുറ്റളവിൽ ഒറ്റപ്പെട്ട പരീക്ഷണ പദ്ധതികളായി ചുരുങ്ങിപ്പോകാതെ മുഴുവൻ മണ്ഡലത്തിലും ഡിജിറ്റൽ പഠനം സാധാരണമാക്കുക എന്നതാണ് ഹൈഫൈ എറണാകുളത്തിന്റെ ഉദ്ദേശ്യ ലക്ഷ്യം.കുടുംബത്തിന്റെ സാമ്പത്തിക നിലയെ ആശ്രയിക്കാതെ അതിന്റെ നിലവാരങ്ങൾ ഒരു രീതിയിലും സ്കൂളിൽ വേർതിരിവുകൾ ഉണ്ടാക്കാത്ത വിധം എല്ലാ കുട്ടികൾക്കും സാങ്കേതിക പഠനാവസരങ്ങൾ ലഭ്യമാകണം എന്ന ആശയമാണ് ഇതിന് പിന്നിൽ.
-1400x924.webp)
-1400x933.webp)
സ്കൂളുകളിൽ നിന്നുള്ള പ്രതികരണങ്ങൾ പ്രകാരം, അധ്യാപകർക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ച് വിഷയങ്ങൾ കൂടുതൽ വ്യക്തമായി വിശദീകരിക്കാനും, ക്ലാസ്സുകളിൽ കുട്ടികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും സാധിക്കുന്നതായി കാണുന്നു.പ്രത്യേകിച്ച് മണ്ഡലത്തിലെ അർധനഗര (റൂറ്ബൻ) പ്രദേശങ്ങളിൽ ഇ-ലേണിംഗ് സമയം വർദ്ധിച്ചതായും, പഠനത്തിന്റെ തുടർച്ച ഉറപ്പാക്കുന്നതിൽ പദ്ധതി സഹായകരമായതായും വിലയിരുത്തപ്പെടുന്നു.
വിദ്യാർത്ഥികൾക്ക് സാങ്കേതിക പരിചയങ്ങളും അഭിരുചികളും വർദ്ധിപ്പിക്കുക, കമ്പ്യൂട്ടറുകളോടുള്ള അപരിചിതത്വം കുറയ്ക്കുക, അധ്യാപകരുടെ അധ്യാപനരീതികൾ കൂടുതൽ ശക്തമാക്കുക, മൾട്ടിമീഡിയ പഠനത്തിലൂടെ കുട്ടികളുടെ ആകർഷണവും ശ്രദ്ധയും ഉയർത്തുക, കൂടാതെ സാങ്കേതിക വിപ്ലവത്തിന്റെ ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് പുതിയ പ്രതീക്ഷകളും വഴികളും തുറന്നുകാട്ടുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശ്യങ്ങൾ.
ദൈനംദിന സ്കൂൾ ജീവിതത്തിൽ ഡിജിറ്റൽ സൗകര്യങ്ങൾ ‘പ്രത്യേക അവസരങ്ങളിൽ മാത്രം ഉപയോഗിക്കുന്ന’ അവസ്ഥയിൽ നിന്ന് ‘പഠനത്തിന്റെ സ്ഥിരം ഭാഗമായിത്തന്നെ’ മാറുന്ന മാറ്റമാണ് ഹൈഫൈ എറണാകുളം കൊണ്ടുവന്നത്.ഇതിലൂടെ സർക്കാർ വിദ്യാഭ്യാസ സംവിധാനത്തിൽ സാങ്കേതികവിദ്യ ഒരു സാധാരണവും അവിഭാജ്യവുമായ പിന്തുണയായി മാറുകയാണ്.
വീട്ടിലെ സാഹചര്യങ്ങളുടെ ഏറ്റക്കുറച്ചിലുകൾ ഒട്ടും ബാധിക്കാതെ, വിദ്യാർത്ഥികൾ സാങ്കേതിക വിപ്ലവത്തിന്റെ ഈ കാലഘട്ടത്തിൽ പുതിയ വഴികളിലേക്കും സ്വപ്നങ്ങളിലേക്കും കൈകളടിച്ചുയരുന്നത് ‘ഹൈഫൈ എറണാകുളം’ പദ്ധതിക്ക് സാക്ഷ്യം വഹിക്കുവാൻ സാധിക്കുന്നു.
