TJV Logo

എറണാകുളം ജില്ലയിലെ സമഗ്രവും സുസ്ഥിരവുമായ വികസനമാണ് പ്രധാന ലക്ഷ്യം. അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തി, വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും മെച്ചപ്പെടുത്തി, പരിസ്ഥിതി സംരക്ഷണത്തോടൊപ്പം സാമൂഹിക ക്ഷേമം ഉറപ്പാക്കുന്ന വികസന മാതൃകയാണ് പിന്തുടരുന്നത്. നഗര–ഗ്രാമ വ്യത്യാസങ്ങൾ കുറച്ച്, ജനകീയ പങ്കാളിത്തത്തോടെ എല്ലാവർക്കും തുല്യ അവസരങ്ങൾ സൃഷ്ടിക്കുന്നതാണ് ഈ വികസന യാത്രയുടെ ദിശ.

എറണാകുളം 2031

നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കാൻ ഈ അവസരം ഉപയോഗിക്കൂ. എറണാകുളം നിയോജക മണ്ഡലത്തിന്റെ സമഗ്രമായ വികസനത്തിനും ജനക്ഷേമത്തിനുമായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ നിങ്ങളുടെ അഭിപ്രായങ്ങൾക്ക് വലിയ വിലയുണ്ട്. മെച്ചപ്പെട്ട ഒരു നാളേയ്ക്കായി നമുക്ക് കൈകോർക്കാം; നിങ്ങളുടെ ഓരോ ക്രിയാത്മക നിർദ്ദേശവും നമ്മുടെ മണ്ഡലത്തിന്റെ പുരോഗതിയിലേക്കുള്ള വലിയ ചുവടുവെപ്പായിരിക്കും.

നിങ്ങളുടെ സ്വപ്നം പങ്കുവയ്ക്കൂ

ടി. ജെ. വിനോദ്

ജനങ്ങളുടെ വിശ്വാസത്തെ ശക്തിയാക്കി മാറ്റി പൊതുസേവന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഒരു ജനപ്രതിനിധിയാണ് ശ്രീ ടി. ജെ. വിനോദ്. എറണാകുളം ജില്ലയുടെ സാമൂഹിക-സാംസ്‌കാരിക, സാമ്പത്തിക വികസനത്തിന് മുൻഗണന നൽകി, ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന പ്രവർത്തന ശൈലിയാണ് അദ്ദേഹത്തിന്റെ പ്രത്യേകത.

വികസന പ്രവർത്തനങ്ങൾ

എറണാകുളത്തിനായി,
എറണാകുളത്തിനൊപ്പം

അടിസ്ഥാന സൗകര്യങ്ങൾ

എറണാകുളത്തിന്റെ മുഖച്ഛായ മാറുന്നു: വികസനക്കുതിപ്പിന്റെ അടയാളങ്ങൾ!

കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് നവീകരണം: യാത്രക്കാരുടെ ദുരിതം അവസാനിപ്പിക്കാൻ 12 കോടിയുടെ വികസന പദ്ധതി.

റെയിൽവേ ഓവർ ബ്രിഡ്ജുകൾ: വടുതല, അറ്റ്‌ലാന്റിസ് ബ്രിഡ്ജുകൾ പേപ്പറിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക്.

ശുദ്ധജല ലഭ്യത: ചേരാനല്ലൂരിൽ 21.5 കോടിയുടെ കുടിവെള്ള പദ്ധതിയും ഓവർഹെഡ് ടാങ്കും.

നഗരപ്രഭയും ഗ്രാമപ്രഭയും: വഴിവിളക്കുകൾ സ്ഥാപിച്ച് നഗരത്തിലും ഗ്രാമത്തിലും സുരക്ഷിതമായ യാത്ര ഉറപ്പാക്കി.

ഓപ്പൺ സ്പേസുകൾ: മാലിന്യങ്ങൾ നീക്കം ചെയ്ത് നാടിന് ഗുണകരമായ വിശ്രമ കേന്ദ്രങ്ങൾ ഒരുക്കി.

വിദ്യാഭ്യാസം

വിദ്യാഭ്യാസ രംഗത്തെ പുരോഗതിയാണ് സമൂഹത്തിന്റെ സമഗ്ര വികസനത്തിന് അടിത്തറ. മണ്ഡലത്തിലെ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ ക്ലാസ് മുറികൾ, ലൈബ്രറി നവീകരണം, വിദ്യാർത്ഥികൾക്കുള്ള പഠന സഹായ പദ്ധതികൾ എന്നിവക്ക് പ്രത്യേക പ്രാധാന്യം നൽകുന്നു.

പ്രധാന പ്രവർത്തനങ്ങൾ:

സ്കൂൾ കെട്ടിട നവീകരണം

സ്മാർട്ട് ക്ലാസ് മുറികൾ

വിദ്യാർത്ഥികൾക്ക് പഠന ഉപകരണ സഹായം

സ്കോളർഷിപ്പ്, പരിശീലന പദ്ധതികൾ

ആരോഗ്യം

Eric Stephen with Rahul Gandhi

ആരോഗ്യപൂർവ്വം എറണാകുളം: കരുതലോടെ നമ്മൾ മുന്നോട്ട്!

ജനറൽ ആശുപത്രിയിൽ അത്യാധുനിക മാറ്റം

സൗജന്യ ഡയാലിസിസ് സഹായം

ഏഴായിരത്തിലധികം പേർക്ക് സാന്ത്വനം:

ആയുർവേദ-ഹോമിയോ മേഖലയുടെ ഉന്നമനം

ചികിത്സ നിഷേധിക്കപ്പെടാത്ത നാട്

സാമൂഹിക ക്ഷേമം

സാമൂഹിക ക്ഷേമം

സൗജന്യ ഡയാലിസിസ് കൈത്താങ്ങ്

കുടിവെള്ളം വീടുകളിലേക്ക്

വീടില്ലാത്തവർക്ക് സ്വന്തം കൂര

വായനയിലൂടെ വിജ്ഞാനം

തുടർച്ചയായ സാന്ത്വനം

Blog

ഗുഡ് മോർണിംഗ് എറണാകുളം

എറണാകുളം മണ്ഡലത്തിലെ സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന മാതൃകാപരമായ പദ്ധതിയാണ് ‘ഗുഡ് മോർണിംഗ് എറണാകുളം’

എറണാകുളത്തിന്റെ യാത്രാക്കുരുക്കിന് വിട: വടുതലയുടെ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതികൾ

എറണാകുളത്തെ ഗതാഗതക്കുരുക്ക് അഴിക്കാൻ ടി.ജെ. വിനോദ് എം.എൽ.എയുടെ നേതൃത്വത്തിൽ വടുതല-പേരാണ്ടൂർ പാലം, അറ്റ്ലാന്റിസ് & വടുതല ഓവർബ്രിഡ്ജുകൾ വരുന്നു. ₹215 കോടിയിലധികം രൂപയുടെ ഈ വികസന പദ്ധതികളെക്കുറിച്ച് കൂടുതൽ അറിയാം.

ഹൈഫൈ എറണാകുളം (HiFi Ernakulam)

ടി.ജെ. വിനോദ് എം.എൽ.എയുടെ ഹൈഫൈ എറണാകുളം (Hi-Fi Ernakulam) പദ്ധതിയിലൂടെ സർക്കാർ സ്കൂളുകളിൽ ഡിജിറ്റൽ പഠനം സാധ്യമാകുന്നു. 1.5 കോടി രൂപ ചെലവിൽ 19,000 വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കുന്ന സ്മാർട്ട് ക്ലാസ്റൂം സൗകര്യങ്ങളെക്കുറിച്ച് കൂടുതൽ വായിക്കാം

Eric Stephen with Rahul Gandhi

കരുതലായി എറണാകുളം

എറണാകുളം എം.എൽ.എ ടി.ജെ.വിനോദിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സമഗ്ര വികസന പദ്ധതിയാണ് 'കരുതലായി എറണാകുളം'. ആരോഗ്യ-സാമൂഹ്യ ക്ഷേമം, ഭവനം, ഭക്ഷണ വിതരണം, അടിയന്തര സഹായങ്ങൾ എന്നിവയിലൂടെ ഓരോ പൗരനെയും ചേർത്തുനിർത്തുന്ന ഈ മാതൃകാ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം.

എം.എൽ.എ കപ്പ് ഫുട്ബോൾ ടൂർണമെന്റ്

കൊച്ചിയിലെ യുവജനങ്ങളുടെ കായിക സ്വപ്നങ്ങൾക്ക് ചിറകുനൽകാൻ ടി.ജെ. വിനോദ് എം.എൽ.എയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വാർഷിക ഫുട്ബോൾ മാമാങ്കമാണ് 'എം.എ.ൽ.എ കപ്പ്'.