TJV Logo

ഗുഡ് മോർണിംഗ് എറണാകുളം

Date Published

ഒരു സ്കൂൾ പ്രവർത്തിദിവസത്തെ ഏറ്റവും ആർജ്ജവത്തോടെ ആരംഭിക്കുവാൻ വിദ്യാർത്ഥികൾക്ക് അത്രമേൽ ആവശ്യമായ ഒന്നാണ് പ്രഭാതഭക്ഷണം എന്നത്.പഠനത്തിന്റെയും വീട്ടിലെയും മറ്റു തിരക്കുകളും സാഹചര്യങ്ങളും മൂലവും പ്രഭാതഭക്ഷണം കഴിക്കുവാൻ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് ‘Good Morning Ernakulam’ എന്ന പദ്ധതി BPCL ന്റെ സഹകരണത്തോടെ ആവിഷ്കരിക്കുകയും അതിലൂടെ വിദ്യാർത്ഥികൾക്ക് എല്ലാ ദിവസവും അതത് സ്കൂളുകളിൽ വച്ച് പ്രഭാതഭക്ഷണം നൽകി വരികയും ചെയ്യുന്നു.

2021-ൽ ആരംഭിച്ച ഈ സംരംഭം ഇന്ന് മണ്ഡലത്തിലെ ഭൂരിഭാഗം സർക്കാർ-എയ്ഡഡ് സ്കൂളുകളിലും ലഭ്യമാണ്.2025–26 കാലഘട്ടത്തിൽ 37 സ്കൂളുകളിലായി 7,753 വിദ്യാർത്ഥികൾക്ക് ദിവസേന ഈ പദ്ധതി പ്രയോജനം ചെയ്യുന്നു.വർഷംതോറും ഏകദേശം ഒരു കോടി രൂപയോളം ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ഈ പദ്ധതിയിലൂടെ സ്കൂളുകളിലെ ഹാജർനിരക്കിലും വിദ്യാർത്ഥികളുടെ ശാരീരിക, പാഠ്യ-പാഠ്യേതര മികവിലും വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് അധ്യാപകരും അതത് സ്കൂളുകളിലെ PTA അംഗങ്ങളും അറിയിക്കുന്നു.രക്ഷകർത്താക്കളെ സംബന്ധിച്ച് ഏറ്റവും സഹായകരമായതും സ്വപ്നതുല്യവുമായ ഒരു പദ്ധതിയാണ് ഇത്.


രാവിലെ തന്നെ ജോലിക്ക് ഇറങ്ങേണ്ട അതിഥിതൊഴിലാളികളും ദിവസവേതന/കൂലിത്തൊഴിലാളികളും ഉൾപ്പെടുന്ന കുടുംബങ്ങളിൽ കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കാനുള്ള സമ്മർദ്ദം ഇതിലൂടെ കുറയുന്നു.കുട്ടികൾക്ക് സ്കൂളിൽ ഉറപ്പായും പ്രഭാതഭക്ഷണം ലഭിക്കും എന്നുള്ള ഓരോ മാതാപിതാക്കളുടെയും വിശ്വാസം അവർക്ക് വലിയ ആശ്വാസവും നമുക്ക് വലിയ പ്രതീക്ഷകളും നൽകുന്നു.ഒരു പരിധിവരെ രാവിലെ വീടുകളിൽ ഉണ്ടാകുന്ന അസ്ഥിരതയും ആശങ്കയും ഇതിലൂടെ കുറഞ്ഞുവരുന്നു.

‘Good Morning Ernakulam’ എന്ന ഈ പദ്ധതി ആവിഷ്കരണ കാലത്ത് വലിയ രീതിയിലുള്ള ചോദ്യങ്ങളും ആശങ്കകളും ഉണ്ടായിരുന്നെങ്കിലും BPCL ന്റെയും അധ്യാപകരുടെയും സഹകരണങ്ങളോടെ ഇന്നിത് വലിയ രീതിയിലുള്ള വിജയത്തിലേക്ക് എത്തിക്കുവാനും മറ്റുള്ളവർക്ക് ഇതൊരു മാതൃകയാക്കുവാനും നമുക്ക് സാധിച്ചു.


ഗുഡ് മോർണിംഗ് എറണാകുളം | Payload Website Template