TJV Logo

എറണാകുളത്തിന്റെ യാത്രാക്കുരുക്കിന് വിട: വടുതലയുടെ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതികൾ

Date Published

 ഗതാഗത സൗകര്യ വികസനങ്ങൾ എന്നത് ഏതൊരു നാടിനും അത്യന്താപേക്ഷിതമായ ഒരു കാര്യമാണല്ലോ. എറണാകുളത്തെ തന്നെ യാത്രക്കാർ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന മേഖലകളാണ് പച്ചാളം,ചിറ്റൂർ,ചേരാനല്ലൂർ,വടുതല എന്നിവകൾ.വർഷങ്ങളായി ഈ മേഖലകളിൽ അനുഭവപ്പെടുന്ന തടസ്സങ്ങളും ബുദ്ധിമുട്ടുകളും യാത്രക്കാർക്ക് വലിയ രീതിയിലുള്ള ദുരിതങ്ങളാണ് നൽകിക്കൊണ്ടിരിക്കുന്നത്. ജനപ്രതിനിധികൾ ജനങ്ങളിലേക്കിറങ്ങി ചെല്ലുമ്പോൾ അറിയാതെ തന്നെ ആ മേഖലകളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നുള്ളത് കാലം നമുക്ക് കാട്ടിത്തന്നിട്ടുണ്ട്.ജനങ്ങളുടെ ദിനേന ജീവിതത്തിലും ബുദ്ധിമുട്ടുകളിലുമെല്ലാം ഇറങ്ങി ചെല്ലുവാനും അവ പരിഹരിക്കുവാനുമുള്ള അക്ഷീണ പരിശ്രമങ്ങളാണ് ശ്രീ TJ Vinodh MLA  യിൽ നിന്നും ഈ നാട് കണ്ടിട്ടുള്ളത്.


വടുതല–പെരണ്ടൂർ പാലം 

വർഷങ്ങളേറെയായി ഇവിടങ്ങളിൽ (വടുതല–പെരണ്ടൂർ) നിന്നുള്ളവർക്ക് ഇടപ്പള്ളി പോലുള്ള പ്രധാന സ്ഥലങ്ങളിലേക്ക് എത്തിച്ചേരുവാൻ പെരണ്ടൂർ കനാൽ ഒരു സ്വാഭാവിക തടസ്സമായി നിലകൊണ്ടിരുന്നു.നേരിട്ടുള്ള റോഡ് ബന്ധം ഇല്ലാത്തതിനാൽ ആളുകൾക്ക് നീണ്ട വഴികൾ ചുറ്റിപ്പോകുകയോ, അപകടകരമായ രീതിയിൽ റെയിൽവേ ട്രാക്കിന്റെ അരികിലൂടെ നടന്ന് കനാൽ കടക്കുകയോ ചെയ്യേണ്ട അവസ്ഥ ഉണ്ടായിരുന്നു.ഇത് വെറും അസൗകര്യം മാത്രമായിരുന്നില്ല, സുരക്ഷാ പ്രശ്നം കൂടിയായിരുന്നു.

ഈ ദീർഘകാല ആവശ്യങ്ങളുടെ ഏറ്റവും ഉചിതമായ മറുപടിയായാണ് ₹34.24 കോടി ചെലവിൽ വടുതല–പെരണ്ടൂർ പാലം പദ്ധതി രൂപകൽപ്പന ചെയ്തതും.പച്ചാളം റെയിൽവേ ഓവർബ്രിഡ്ജ്, വടുതല റെയിൽവേ ഓവർബ്രിഡ്ജ് തുടങ്ങിയ മേഖലാതല ഉചിത വികസനങ്ങളോടൊപ്പം ചേർന്ന് നിന്നുകൊണ്ട് ഈ പാലം ഒരു പുതിയ ഗതാഗത പാത സൃഷ്ടിക്കുകയും ചെയ്യുന്നു.

2023-ൽ ഭൂമി ഏറ്റെടുക്കൽ പൂർണമായി പൂർത്തിയാക്കുകയും വടുതലയിൽ 13.5 ഏക്കറും പെരണ്ടൂരിൽ 10.56 ഏക്കറും ഭൂമി ഏറ്റെടുക്കുകയും ചെയ്തു.പാലം പ്രവർത്തനക്ഷമമാകുന്നതോടെ പച്ചാളം, വടുതല, പെരണ്ടൂർ, ചിറ്റൂർ മേഖലകളിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ നിത്യദുരിതങ്ങൾക്ക് ശാശ്വതമായ ഒരു പരിഹാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈയൊരു പ്രശ്നത്തിന്റെയും ദുരിതങ്ങളുടെയും വ്യാപ്തിയും ഈ പദ്ധതിയാൽ ലഭിക്കുന്ന ആശ്വാസവും എത്രത്തോളം ഉണ്ടെന്ന് ചോദിച്ചാൽ, ദിനേന ശരാശരി കണക്കുകൾ നോക്കിയാൽ ഏകദേശം 5,000 ത്തിന് മേലെയുള്ള യാത്രക്കാരുടെ ദുരിതങ്ങൾക്ക് ഒരു ഉത്തമ പരിഹാരമാകും എന്നുള്ളതാണ്.

വടുതല–പെരണ്ടൂർ പദ്ധതിയുടെ ഏറ്റവും വലിയ നേട്ടം സമയലാഭവും യാത്രാദൂരത്തിലുള്ള വലിയ കുറവുമാണ്.ഇപ്പോൾ 5–6 കിലോമീറ്ററോളം ദൂരമുള്ള പച്ചാളം–ഇടപ്പള്ളി യാത്ര, പാലം പൂർത്തിയായാൽ 1–2 കിലോമീറ്ററായി ചുരുങ്ങുമെന്നുള്ളത് ഈ പദ്ധതിയുടെ ആവിഷ്കരണാവശ്യകത എത്രത്തോളം ഉണ്ടെന്ന് എടുത്തുകാണിക്കുന്നു.ഈ സ്വപ്നപദ്ധതിയിലൂടെ സമയം മാത്രമല്ല, യാത്രയുടെ ബുദ്ധിമുട്ടും അപകടസാധ്യതയും ഗണ്യമായി കുറയുകയും ചെയ്യുന്നു.

ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ചെറിയൊരു മാറ്റം പോലെ പ്രത്യക്ഷത്തിൽ തോന്നിയാലും, ഇത് പ്രദേശവാസികളുടെ ജീവിതാവസ്ഥകളിലും നിലവാരത്തിലും വലിയ മാറ്റം സൃഷ്ടിക്കുന്ന ഒരു വികസന പദ്ധതിയാണ് എന്നത് നിസ്സംശയം പറയാം.


വടുതല റെയിൽവേ ഓവർബ്രിഡ്ജ്


വടുതല റെയിൽവേ ലെവൽ ക്രോസിംഗ് എന്ന പേര് തന്നെ യാത്രക്കാരിൽ അത്യന്തം അസ്വസ്ഥത സൃഷ്ടിക്കുന്ന അനുഭവമാണ്.വാഹനങ്ങളുടെ നീണ്ട നിരകളും പലപ്പോഴും അപ്രതീക്ഷിതമായി അടയുന്ന റെയിൽവേ ഗേറ്റുകളും ചിറ്റൂർ, ചേറനല്ലൂർ, വടുതല മേഖലകളിലെ ജനങ്ങളുടെ ദിനചര്യയിലെ മുന്നേറ്റങ്ങളെ ഗണ്യമായി പിന്നോട്ടുവലിക്കുകയും അസഹനീയമായി ബാധിക്കുകയും ചെയ്തിരുന്നു.

ഈ അവസ്ഥയ്ക്ക് ശാശ്വതമായ പരിഹാരം കാണുവാനാണ് ₹91.89 കോടി ചെലവിൽ വടുതല റെയിൽവേ ഓവർബ്രിഡ്ജ് പദ്ധതി ആവിഷ്കരിച്ചത്.ഇത് ഒരു ഗതാഗത പ്രശ്ന പരിഹാരമെന്നതിലുപരി എറണാകുളം ജില്ലയിലെ വടക്കൻ പ്രദേശങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയ്ക്ക് സഹായകമായ ഒരു അടിസ്ഥാന സൗകര്യ വികസനമായാണ് കണക്കാക്കപ്പെടുന്നത്.

പദ്ധതി പൂർത്തിയായാൽ റെയിൽവേ ഗേറ്റ് അടയുന്നതുമൂലമുള്ള വൈകിപ്പിക്കലും പരിമിതികളും ഒഴിവാകുന്നതോടെ ദിനേന ആയിരക്കണക്കിന് യാത്രക്കാർക്ക് സമയലാഭവും യാത്രാസൗകര്യവും ഉറപ്പാക്കാൻ സാധിക്കും.ഇതിലൂടെ കച്ചേരിപ്പടി–പച്ചാളം–വടുതല മേഖലയിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയുകയും എറണാകുളത്തിന്റെ ആകെ ഗതാഗത സംവിധാനത്തിന് വലിയ ആശ്വാസം ലഭിക്കുകയും ചെയ്യും.


എറണാകുളത്തിന്റെ യാത്രാക്കുരുക്കിന് വിട: വടുതലയുടെ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതികൾ | Payload Website Template